കൊല്ലം ജില്ലാ യൂത്ത് വിംഗ് പുനഃസംഘടന
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊല്ലം ജില്ലാ കൗൺസിൽ യോഗവും 2022 -24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊല്ലം ചിന്നക്കട ആശ്രാമം റോഡിലെ കെ.എസ്. എസ്. ഐ.എ ഹാളിൽ വച്ച് നടന്നു.
കേരള വ്യാപാരി വ്യവസായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗീക വെബ്സൈറ്റിലേക്കു സ്വാഗതം. കൊല്ലം എന്ന ഭൂപ്രദേശത്തിന് ഭാരത ചരിത്രത്തിൽ അനന്യമായ സ്ഥാനമാണുള്ളത്. കൊല്ലം എന്ന പ്രദേശത്തിന്റെ വ്യാപാര സാധ്യതകൾ തിരിച്ചറിഞ്ഞ സ്വദേശികളും വിദേശികളുമായ അനേകം ഭരണകർത്താക്കൾ ഈ നാടിന്റെ വശ്യഭംഗിയിലും വ്യാപാര സാധ്യതകളിലും ആകൃഷ്ടരായി എന്നത് ചരിത്രം. കൊല്ലത്തിനോടുള്ള അവരുടെ അഭിനിവേശം പല യുദ്ധങ്ങൾക്കും രാജ്യങ്ങളുടെയും ഉത്ഭവത്തിനും തകർച്ചയ്ക്കും കാരണമായി എന്നതും ചരിത്രം. മറ്റേതൊരു പ്രദേശത്തിന്റെയും എന്നപോലെ കൊല്ലത്തിന്റെ ചരിത്രവും ഈ നാട്ടിലെ വ്യാപാരത്തിന്റെയും ഇവിടുത്തെ വ്യാപാരികളുടെയും ചരിത്രം കൂടിയാണ്. സമുദ്രത്തോടുള്ള നാടിന്റെ അടുപ്പവും പ്രകൃതി ദത്തമായ തുറമുഖവും കാരണം അനന്തമായ വ്യാപാര സാധ്യതകൾ ഉള്ള നാടായി വളരെ പണ്ട് മുതൽക്കേ കൊല്ലം അറിയപ്പെടുവാൻ ഇടയായി.
വേണാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കൊല്ലം അതിന്റെ രൂപകർത്താവ് ആയിരുന്ന ജയസിംഹനിൽ നിന്നും ഉത്ഭവിച്ച 'ജയസിംഹ നാട് ' പിന്നീട് ദേശിങ്ങനാട് ആയി കരുതപ്പെടുന്നു. സുഗന്ധ ദ്രവ്യങ്ങളുടെ വിപണന കേന്ദ്രമായിരുന്ന
വലിയങ്ങാടിയും തുറമുഖവും ജലാശയങ്ങളും എല്ലാം കൊല്ലം എന്ന ഭൂപ്രദേശത്തിന്റെ മഹിമ വൻകരകൾക്ക് അപ്പുറത്തേക്ക് എത്തിച്ചു.
റൊമാക്കാർ, ഫിനിഷ്യർ, അറബികൾ, പോർച്ചുഗീസ് , ഡച്ച്, ബ്രിട്ടീഷുകാർ തുടങ്ങിയവർ കാലാകാലങ്ങളിൽ കൊല്ലം എന്ന പ്രദേശത്തിന്റെ മേൽ അധീശത്വം സ്ഥാപിച്ചു. 1741 വരെ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന കൊല്ലം, തുടർന്ന് വന്ന ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ വ്യാപാര രംഗത്തും ഇതര രംഗങ്ങളിലും കൂടുതൽ ശ്രദ്ധ നേടി. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ ആയ കൊല്ലം ചെങ്കോട്ട പാത (1904) പുനലൂർ തൂക്കു പാലം (1877) കേരളത്തിലെ ആദ്യത്തെ വിമാന താവളം (ആശ്രാമം ) ഒക്കെ കൊല്ലത്തിന്റെ സമ്പന്നമായ ചരിത്രത്തിലെ നാഴികക്കല്ലുകൾ ആണ്.
ശ്രീ നാരായണ ഗുരു, ശ്രീ. അയ്യങ്കാളി, വേലുത്തമ്പി ദളവ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെയും നവോത്ഥാന നായകരുടെയും ഉറച്ച ആഹ്വാനങ്ങൾക്ക് ആദ്യം ചെവികൊടുത്ത തലമുറകളുടെ നാടാണ് കൊല്ലം.
സ്വതന്ത്ര ഭാരതത്തിൽ കൊല്ലം ജില്ലയിലെ വ്യാപാരികൾ, സമ്പന്നമായ ഗതകാല ചരിത്രത്തിന്റെ സൂക്ഷിപ്പുകാരായി നിലകൊള്ളുന്നു എന്നത് സമീപകാല ചരിത്രം. ഒരു കാലത്ത് സ്വാർത്ഥതയുടെ പര്യായമെന്നോണം മുദ്ര കുത്തിയിരുന്ന വ്യാപാരി സമൂഹം ഇന്ന് സാമൂഹ്യ വ്യവസ്ഥിതിയുടെയും നാടിന്റെ വിപ്ലവകരമായ വികസനത്തിന്റെയും സ്ഥാനപതികൾ ആയി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1930 കൾ മുതൽ പ്രദേശീകമായ വിഷയങ്ങൾ മുൻ നിർത്തി വ്യാപാരികളുടെ സംഘടനകൾ പല പേരുകളിൽ ജില്ലയിൽ പ്രദേശീകമായി രൂപപ്പെട്ടു. 1941ൽ കൊല്ലം മെർച്ചന്റ്സ് അസോസിയേഷൻ രൂപീകൃതമായി. പ്രസിഡന്റ് ഷാ പലക്സി വാച്ച് രാജ്, സെക്രട്ടറി പ്രാക്കുളം കെ കുഞ്ഞുരാമൻ, ഷാ ശിവരാജ് ഗോപാൽ ജി സേട്ട് എന്നിവർ ആദ്യകാല നേതാക്കൾ ആയിരുന്നു. പിന്നീട് കൊല്ലം കേന്ദ്രീകൃതമായി പല സംഘടനകൾ രൂപീകൃതമായി. ജില്ലയിൽ ഉടനീളം പല സ്ഥലങ്ങൾ കേന്ദ്രീകരിച്ചും സംഘടനകൾ രൂപം കൊണ്ടു.
കേരളത്തിലെ വ്യാപാരി സമൂഹത്തെ ആത്‍മാഭിമാനത്തിന്റെ പാതയിലൂടെ കൈപിടിച്ചു നടത്തിയ നവോത്ഥാന പ്രസ്ഥാനം ആണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഉദ്യോഗസ്ഥ, രാഷ്ട്രീയ ചൂഷണങ്ങൾക്ക് വിധേയമായിരുന്ന ഒരു സമൂഹം സ്വയം തിരിച്ചറിഞ്ഞതിന്റെയും സംഘാതമായ വളർച്ച ലക്ഷ്യം വച്ച് സ്വയം നടത്തിയ മുന്നേറ്റത്തിന്റെയും ചരിത്രമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേത്.
1981 ൽ രൂപീകൃതം ആയത് മുതൽ ചെറുകിട വ്യാപാരി സമൂഹം അവരുടെ വിവിധങ്ങളായ വിഷയങ്ങൾക്ക് ഉറ്റുനോക്കി വരുന്നത് ഏകോപന സമിതിയെയും അതിന്റെ നേതാക്കളെയും ആണ്. കൊല്ലം ജില്ലയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. കേരളത്തിൽ ആദ്യമായി സെയിൽസ് ടാക്സ് റെയ്ഡിനെതിരെ 1997 ൽ നടന്ന സമരവും , തുടർന്നുള്ള വ്യാപാരികളുടെ അറസ്റ്റും ജയിൽ വാസവും ഏകോപന സമിതിയുടെ ജില്ലയിലെ പ്രവർത്തന ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മകൾ ആണ്. നിയമ വിരുദ്ധ കട പരിശോധനയ്‌ക്കെതിരെ ഏകോപന സമിതിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം പ്രതിരോധിച്ച അൻപത്തൊൻപതു വ്യാപാരികളാണ് രണ്ട് ക്രൈം കേസുകളിൽ ആയി (Crime No. 1010/97, 1011/97) നവംബർ ഒന്ന് മുതൽ തുടർച്ചയായി അഞ്ച് ദിവസം ജയിൽ വാസം അനുഭവിച്ചത്. പിന്നീട് നാല് വർഷം നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് കേസുകൾക്ക് വിരാമം ആയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൻ്റെ ഔപചാരികമായ ഉദ്ഘാടനം 22-09-2022 വ്യാഴാഴ്ച നമ്മുടെ പ്രിയങ്കരനായ എം.എൽ.എ ശ്രീ.എം.നൗഷാദ് നിർവ്വഹിക്കുകയാണല്ലോ. 22-24 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്ക് കൊല്ലം ജില്ലാകമ്മിറ്റിയുടെ സ്വീകരണം നല്കുന്ന മഹനീയമായ വേദിയിൽ വെബ് സൈറ്റും ഉദ്ഘാടനം ചെയ്യപ്പെടുന്നത് വളരെ സന്തോഷകരമാണ്. വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആരംഭകാലം മുതലുള്ള ചരിത്രം പുതുതലമുറക്കൂ കൂടി കൈമാറുവാൻ സാധ്യമാകും. വെബ്സൈറ്റ് രൂപീകരണത്തിന് മുൻകൈ എടുത്ത ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.ജോജോ കെ. ഏബ്രഹാമിനും അതിൻ്റെ ചിലവുകൾ ഏറ്റെടുത്ത ഐ.റ്റി.ഡീലേഴ്സ് അസ്സോസിയേഷൻ ജില്ലാ ഭാരവാഹികൾക്കും ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജു അപ്സരക്കും അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. വെബ്സൈറ്റ് എന്നും എല്ലാവർക്കും പ്രയോജനപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു .
ജില്ലാ പ്രസിഡൻ്റ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗീക വെബ് സൈറ്റിലേക്കു സ്വാഗതം. വ്യാപാരവുമായി ബന്ധപ്പെട്ട് ജില്ലയിലെ വ്യാപാരി സമൂഹത്തിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. ഒപ്പം ജില്ലയിലെ യൂണിറ്റ്, മേഖല, ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉള്ള സംഘടനയുടെ പ്രവർത്തനങ്ങൾ താഴേ തട്ടുകളിലേക്ക് എത്തിക്കുന്നതിനും വെബ്സൈറ്റ് വഴി കഴിയും എന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര രംഗത്തെ നൂതന പരിണാമങ്ങൾ ജില്ലയുടെ ഉൾപ്രദേശങ്ങളിൽ എത്തിക്കുന്നതിനും അതുവഴി വ്യാപാരി സമൂഹത്തിന്റെ സ്വയം ശാക്തീകരണവും ഇത് ലക്ഷ്യമിടുന്നു. വിവിധ സർക്കാർ ഉത്തരവുകൾ, വിവിധ വകുപ്പുകളുടെ നോട്ടിഫിക്കേഷനുകൾ, വ്യാപാരവുമായി ബന്ധപ്പെട്ട കോടതി വിധികൾ, സംസ്ഥാന, ജില്ലാ സമിതികളുടെ സർക്കുലറുകൾ എന്നിവ ഈ വെബ് സൈറ്റിലൂടെ ലഭ്യമാക്കുന്നതാണ്. GST ഉൾപ്പെടെയുള്ള നികുതി നിയമങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യപ്പെടുന്ന വേദിയായി ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു. കാലത്തിനനുസൃതമായി സംഘടനയെ സുസ്സജ്ജമാക്കുക എന്ന ആത്യന്തീക ലക്ഷ്യത്തോടെ രൂപീകരിച്ചിരിക്കുന്ന വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കേണ്ടത് സംഘടനയോടുള്ള കടമയായി നാം ഓരോരുത്തരും കരുതണം. ഇതിന്റെ പ്രായോജകരും ഗുണഭോക്താക്കളും നാം തന്നെ ആണ്. ഇതിന്റെ ജയ പരാജയങ്ങൾ നമുക്ക് കൂട്ടായി അവകാശപ്പെട്ടതാണ്. ജില്ലയുടെ ഭാവി പ്രവർത്തനങ്ങൾ സമഗ്രമായി ഏകോപിപ്പിക്കുന്നതിനുള്ള അടിസ്ഥാന ശിലയായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു.
ജനറൽ സെക്രട്ടറി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊല്ലം ജില്ലാ കൗൺസിൽ യോഗവും 2022 -24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊല്ലം ചിന്നക്കട ആശ്രാമം റോഡിലെ കെ.എസ്. എസ്. ഐ.എ ഹാളിൽ വച്ച് നടന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വെബ്സൈറ്റ് ഉദ്ഘാടനം കെ. വി. വി. ഇ. എസ്. സംസ്ഥാന പ്രസിഡന്റ് ശ്രീ രാജു അപ്സര നിർവഹിച്ചു.
കൊല്ലത്ത് നടന്ന സ്വീകരണ സമ്മേളനം നമ്മെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ നിമിഷങ്ങൾ ആയിരുന്നു. ജില്ലയിലെ ഭൂരിഭാഗം യൂണിറ്റുകളുടെയും സാന്നിധ്യം സംസ്ഥാന ഭാരവാഹികളെ പോലും അത്ഭുതപ്പെടുത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ഭാരവാഹികൾക്ക് 22 സെപ്റ്റംബർ 2022 ന് സ്വീകരണം
15 ഓഗസ്റ്റ് 2022 -ൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനം ആചരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം,ഓഗസ്റ്റ് 09 2022 ദേശീയ വ്യാപാരി ദിനമായ ആചരിച്ചു
പ്ലാസ്റ്റിക് നിരോധനം, നിത്യോപയോഗ സാധനങ്ങളുടെ GST വർധന, ഇടക്കാലങ്ങളിൽ GST യിൽ വരുന്ന കരി നിയമങ്ങൾ, വൈദ്യുതി ചാർജ് വർധന എന്നിവക്കെതിരെ 27 ജൂലൈ 2022 -ൽ സെക്രട്ടേറിയറ്റ് ധർണ സംഘടിപ്പിച്ചു.