ജില്ലാ വ്യാപാരഭവൻ ഉദ്ഘാടനം കൃതജ്ഞതയുടെ ഒരു വാക്ക്
കൊല്ലം ജില്ലാ വ്യാപാര ഭവന്റെ ഉദ്ഘാടനം അഭിമാനകരമായ നിലയിൽ പൂർത്തീകരിക്കുന്നതിന് ജില്ലാ കമ്മിറ്റിയെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ശ്രീ.എൻ. കെ. പ്രേമചന്ദ്രൻ എം. പിയുടെയും ശ്രീ. എം. നൗഷാദ് എം. എൽ. എയുടെയും സാന്നിധ്യത്തെ ജില്ലാ കമ്മിറ്റി കൃതജ്ഞതയോടെ സ്മരിക്കുന്നു. ആദരണീയനായ സംസ്ഥാന പ്രസിഡന്റ് ശ്രീ. രാജു അപ്സരയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം ഭാരവാഹികളുടെയും സാന്നിധ്യം ജില്ലയിലെ വ്യാപാരി സമൂഹത്തിന് ഏറെ പ്രചോദനമായി. വർക്കിംഗ് പ്രസിഡന്റ് ശ്രീ. പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ദേവസ്യ മേച്ചേരി, സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. കെ. വി. അബ്ദുൾ ഹമീദ് വൈസ് പ്രസിഡന്റുമാരായ സർവ്വ ശ്രീ. എം. കെ. തോമസ്കുട്ടി, പി. സി. ജേക്കബ്, എ. ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി സെക്രട്ടറിമാരായ സർവ്വശ്രീ വൈ. വിജയൻ, ജോജിൻ. ടി. ജോയ്, വി. സബിൽ രാജ് എന്നിവർക്കും ജില്ലാ കമ്മിറ്റി കൃതജ്ഞത അറിയിക്കുന്നു. വ്യാപാര ഭവൻ ട്രസ്റ്റ് സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ. എം. എസ്. ബാബുവിന്റെയും മറ്റ് വ്യാപാര ഭവൻ ട്രസ്റ്റ് അംഗങ്ങളുടെയും സാന്നിധ്യം ജില്ലാ കമ്മിറ്റി നന്ദിയോടെ ഓർക്കുന്നു.
തങ്ങളുടെ സാന്നിധ്യം കൊണ്ടും സജീവമായ പങ്കാളിത്തം കൊണ്ടും ചടങ്ങിന് മികവേകിയ വനിതാ വിംഗ് അംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു. പ്രാർത്ഥനാ ഗാനം ആലപിക്കുന്നതിനും രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നതിനും തിരുവാതിരകളി അവതരിപ്പിക്കുന്നതിനും സ്വീകരണ പരിപാടിക്ക് നിറപ്പകിട്ടായി മുത്തുക്കുട വഹിക്കുന്നതിനും മുന്നോട്ട് വന്ന വനിതാ വിംഗ് അംഗങ്ങൾ എല്ലാവരോടുമുള്ള നന്ദിയും അറിയിക്കുന്നു.
സ്വീകരണ പരിപാടിക്ക് ബാൻഡ് മേളം ഒരുക്കിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീ. ജി. പരമേശ്വരൻ നായരോടുള്ള നന്ദി ജില്ലാ കമ്മിറ്റി പ്രത്യേകം അറിയിക്കുന്നു. ഉദ്ഘാടന പരിപാടിക്ക് ആവശ്യമായ പ്രചരണം നൽകിയ ജില്ലയിലെ മാധ്യമ സുഹൃത്തുക്കളോടുള്ള നന്ദി രേഖപ്പെടുത്തുന്നു.
പ്രിയമുള്ളവരെ,
വ്യാപാര ഭവന്റെ ഉദ്ഘാടന പരിപാടികൾ ഒരു പരിധിവരെയെങ്കിലും ഭംഗിയായി എന്ന് നിങ്ങൾ ഓരോരുത്തരും പൊതു സമൂഹവും വിലയിരുത്തുന്നുവെങ്കിൽ അത് ഏകോപനത്തിന്റെ വിജയമാണ്. ഇതുമായി ബന്ധപ്പെട്ട് നിന്ന അനേകരുടെ പ്രയത്നത്തിന്റെ വിജയമാണ്. ജില്ലയിലോ യൂണിറ്റിലോ യാതൊരു സ്ഥാനവും വഹിക്കാത്ത അനേകം അംഗങ്ങൾ ഇതിന്റെ വിജയത്തിനായി യത്നിച്ചിട്ടുണ്ട്. ജില്ലാ ഭാരവാഹികളുടെ നിർദ്ദേശങ്ങൾ ഏറ്റെടുത്ത് അവസരത്തിനൊത്തു പ്രവർത്തിച്ച എല്ലാവരോടുമുള്ള ജില്ലാ കമ്മിറ്റിയുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു. കൂടുതൽ മികച്ച കാൽവയ്പ്പുകൾക്ക് ജില്ലാ വ്യാപാര ഭവനും അതിന്റെ ഉദ്ഘാടന ചടങ്ങും പ്രചോദനമാകട്ടെ.
ജില്ലാ കമ്മിറ്റിക്ക് വേണ്ടി,
എസ്. ദേവരാജൻ
ജില്ലാ പ്രസിഡന്റ്
ജോജോ. കെ. ഏബ്രഹാം
ജില്ലാ ജനറൽ സെക്രട്ടറി
എസ്. കബീർ
ജില്ലാ ട്രഷറർ


.jpeg
)










.jpeg
)
.jpeg
)
.jpeg
)
.webp
)






.jpeg.jpg)

.jpg)
.jpeg)
.jpeg)





