ഏകോപന സമിതിയുടെ ജില്ലയിലെ ആദ്യ പ്രസിഡന്റ്‌ ശ്രീ എ. അബ്ദുൾ റഹീമും, ജനറൽ സെക്രട്ടറി ശ്രീ. പി യഹ്യ യും ആയിരുന്നു. പിന്നീട് റഹീം സാറിനോടൊപ്പം സർവ്വ ശ്രീ. പി. യേശുദാസ്, എം. എസ്. ബാബു, ജി. ഗോപകുമാർ(ഭരണിക്കാവ് ) എന്നിവർ വിവിധ കാലയളവിൽ ജനറൽ സെക്രട്ടറിമാരായി സംഘടനയ്ക്ക് നേതൃത്വം നൽകി.

ശ്രീ എ അബ്ദുൾ റഹീം ജില്ലാ പ്രസിഡന്റും ശ്രീ എം എസ് ബാബു ജില്ലാ ജനറൽ സെക്രട്ടറിയും ആയിരിക്കുമ്പോൾ ആണ് ജില്ലാ കമ്മിറ്റിയുടേതായി സ്വന്തമായി ഒരു വ്യാപാര ഭവൻ ഉണ്ടാകണം എന്ന ആശയം രൂപപ്പെട്ടത്. തുടർന്ന് പ്രാരംഭമായി 27.06.1990 ൽ കൊല്ലം വ്യാപാര ഭവൻ ട്രസ്റ്റിനു രൂപം നൽകി. ശ്രീ എം എസ് ബാബുവിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി 32 സെന്റ് സ്ഥലം കൊല്ലം പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്‌ ചിന്നക്കടയിൽ 1993 ൽ വ്യാപാര ഭവൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങി. ജി.ഗോപകുമാർ (ഭരണിക്കാവ്) ജില്ലാ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ ജില്ലാ വ്യാപാര ഭവന്റെ നിർമാണം ആരംഭിച്ചു. പിന്നീട് 2013 ൽ ശ്രീ എസ് ദേവരാജൻ ജില്ലാ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുകയും സർവ്വ ശ്രീ. എ എ കലാം, ജി. ഗോപകുമാർ (രാമൻ കുളങ്ങര) എന്നിവർ വ്യത്യസ്ത കാലയളവിൽ അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറിമാരായി പ്രവർത്തിക്കുകയും ചെയ്തു. ഇക്കാലയളവിൽ വ്യാപാര ഭവന്റെ നിർമാണ ജോലികൾ പുനരാരംഭിക്കുകയും 2016 ഓഗസ്റ്റ് മാസം 18ന് മുൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ടി നസ്സിറുദ്ദീൻ കൊല്ലം വ്യാപാര ഭവന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

2022 ജൂലൈ ഒൻപതിനു നടന്ന തിരഞ്ഞെടുപ്പിൽ ശ്രീ. എസ് ദേവരാജൻ സംഘടനയുടെ ജില്ലാ പ്രസിഡന്റ്‌ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജന. സെക്രട്ടറി ജോജോ കെ ഏബ്രഹാം, ട്രഷറർ എസ് കബീർ ഉൾപ്പെടെ ഇരുപത്തി നാലംഗ സെക്രട്ടറിയേറ്റ് ഭാരവാഹികൾ ജില്ലയിലെ വ്യാപാരി സമൂഹത്തിന് നേതൃത്വം നൽകി വരുന്നു. നിലവിൽ ജില്ലയിൽ പന്ത്രണ്ട് മേഖലകളിലായി ആകെ 167 ശക്തമായ യൂണിറ്റുകൾ ആണുള്ളത്. ഇതിൽ 40 യൂണിറ്റുകൾക്ക് സ്വന്തമായി വ്യാപാര ഭവനുകൾ ഉണ്ട്.

Images

Our Mission

About

Our Vision

images
Counter
2500 +
Units
Counter
1000 +
Members
Counter
10 +
Years
Counter
100 +
Business